കേരളത്തിലെ ഇടതുസർക്കാർ അധ്യാപകർക്ക് യു ജി സി പ്രകാരമുള്ള വേതനം കൊടുക്കാൻ താത്പര്യപ്പെടുന്നില്ല എന്നത് തികച്ചും വേദനാജനകമാണെന്ന് ശശി തരൂർ എം.പി. കേന്ദ്ര നിർദ്ദേശപ്രകാരം യു ജി സി നിരക്കുള്ള വേതനം കൊടുക്കാത്ത ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനം കേരളമാണ് എന്നത് തികച്ചും ആശ്ചര്യമുളവാക്കുന്നു എന്നും ശശി തരൂർ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ശശി തരൂരിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:
കേരളത്തിലെ ഒരു കോളജ് പ്രൊഫസർ അവരുടെ വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ച് ലഭിക്കുന്ന സാമ്പത്തിക മൂല്യത്തെ കുറിച്ചുള്ള ഒരു കണക്ക് എനിക്കയച്ചു തന്നിരിക്കുന്നു. ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് നല്ല വേതനം ലഭിക്കുന്നത് നമ്മൾ അഭിനന്ദിക്കുന്നു; അതേ സമയം കഠിനാദ്ധ്വാനം ചെയ്ത് പഠനം പൂർത്തിയാക്കി ബിരുദവും ബിരുദാനന്തര ബിരുദവും എടുത്തിട്ടുള്ള ഒരു അസിസ്റ്റന്റ് പ്രൊഫസർക്ക് ലഭിക്കുന്നത് താരതമ്യേന കുറഞ്ഞ ശമ്പളമാണ്. ഇതിന് കാരണം കേരളത്തിലെ ഇടത് സർക്കാർ അധ്യാപകർക്ക് യു ജി സി പ്രകാരമുള്ള വേതനം കൊടുക്കാൻ താത്പര്യപ്പെടുന്നില്ല എന്നത് തികച്ചും വേദനാജനകമാണ്. കേന്ദ്ര നിർദ്ദേശ പ്രകാരം യു ജി സി നിരക്കുള്ള വേതനം കൊടുക്കാത്ത ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനം കേരളമാണ് എന്നത് തികച്ചും ആശ്ചര്യമുളവാക്കുന്നു.