വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്ട്രോംഗ് റൂമിന് സുരക്ഷ പോരെന്ന് അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.ലിജു. ആലപ്പുഴ സെന്റ് ജോസഫ് സ്കൂളിലെ സൂക്ഷിപ്പുകേന്ദ്രത്തില്‍ കുത്തിയിരുന്ന് പ്രതിഷേധം നടത്തി.
തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചു കൊണ്ടാണ് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്നതെന്നും, ആർക്ക് വേണമെങ്കിലും, ഏത് വിധേനെയും ഇതിൽ കയറാമെന്നും എം.ലിജു പറയുന്നു. അൽപ്പസമയത്തിനകം ജില്ലാ കളക്ടറും, തിരഞ്ഞെടുപ്പ് ഓഫീസറും സ്ഥലത്തേക്ക് എത്തിച്ചേരുമെന്നാണ് വിവരം.
Read more
ജില്ലാ കളക്ടറോട് താൻ സംസാരിച്ചിരുന്നുവെന്ന് ലിജു പറഞ്ഞു. ആലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിൽ ചെയ്തിരിക്കുന്നത് പോലെ പലക വെച്ച് സ്‌ട്രോംഗ് റൂം അടച്ച് സീൽ ചെയ്യണമെന്നാണ് ലിജുവിന്റെ ആവശ്യം. എന്നാൽ കേന്ദ്ര ഒബ്‌സർവർ ഇത് അനുവദിക്കുന്നില്ലെന്നാണ് കളക്ടർ പറയുന്നതെന്ന് എം ലിജു പറഞ്ഞു.