തൃപ്പൂണിത്തറയിലെ കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് നല്‍കിയ ഹർജി തള്ളിയ ഹൈകോടതി വിധിക്കെതിരെ എം സ്വരാജ് സുപ്രീംകോടതിയില്‍. സുപ്രീംകോടതി സീനിയര്‍ അഭിഭാഷകന്‍ പിവി ദിനേശ് സ്വരാജിനായി അപ്പീല്‍ ഫയല്‍ ചെയ്തു. കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് ഫലം ശരിവെച്ച ഹൈകോടതി വിധി വിചിത്രമാണെന്നും വിധി ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും എം സ്വരാജ് പ്രതികരിച്ചിരുന്നു.
2020ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മതചിഹ്നം ഉപയോഗിച്ച് വോട്ട് തേടി എന്നാരോപിച്ചാണ് എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എം സ്വരാജ് കെ ബാബുവിനെതിരെ ഹൈകോടതിയെ സമീപിച്ചത്. മതം, ജാതി, ഭാഷ, സമുദായം എന്നിവയുടെ പേരിൽ വോട്ട് ചോദിക്കരുതെന്ന ചട്ടം ലംഘിച്ച ബാബുവിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും സ്വരാജ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
Read more
അതേസമയം, ഹൈകോടതി വിധിയിൽ സന്തോഷമുണ്ടെന്നായിരുന്നു കെ ബാബുവിന്‍റെ പ്രതികരണം. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 992 വോട്ടുകൾക്കാണ് കെ ബാബു എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എം സ്വരാജിനെ പരാജയപ്പെടുത്തിയത്. 2016ൽ ബാബുവിനെ സ്വരാജ് 4471 വോട്ടുകൾക്ക് പരാജയപ്പെടുത്തിയിരുന്നു.