മലയാള മനോരമയിലെ മാധ്യമ പ്രവര്‍ത്തകയെ ചീത്തവിളിച്ചു; സി.പി.എം നേതാവിന് എതിരെ കേസെടുത്ത് പൊലീസ്

മലയാള മനോരമയിലെ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സിപിഎം നേതാവിനെതിരെ കേസ്. പന്തളം നഗരസഭ 17ാം വാര്‍ഡ് കൗണ്‍സിലറും സി.പി.എം പ്രാദേശിക നേതാവുമായ ജി. രാജേഷ് കുമാറിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മലയാള മനോരമ പത്തനംതിട്ട യൂണിറ്റിലെ സീനിയര്‍ സബ് എഡിറ്റര്‍ ശ്രീദേവി നമ്പ്യാരോടാണ് രാജേഷ് കുമാര്‍ മോശമായി പെരുമാറിയത്.

Read more

നവംബര്‍ ഒന്നിന് രാജേഷ് ഓടിച്ച ബൈക്കിടിച്ച് ശ്രീദേവിയുടെ മകനും ആറാം ക്ലാസ് വിദ്യാര്‍ഥിയുമായ കാളിദാസന്റെ കാലിന് ഗുരുതര പരിക്കേറ്റിരുന്നു. തുടര്‍ന്ന് അപകട സ്ഥലത്തുവെച്ചും ആശുപത്രിയില്‍ വെച്ചും കൗണ്‍സിലര്‍ ഇവരോട് മോശമായി സംസാരിക്കുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ചതിനും അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനുമാണ് കേസെടുത്തതെന്ന് പന്തളം പോലീസ് പറഞ്ഞു.