കൊല്ലം പനയത്ത് മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ യുവാവിനെ കത്തിക്ക് കുത്തി കൊലപ്പെടുത്തി. ചെമ്മക്കാട് ചാറുകാട് സ്വദേശി അനില്‍കുമാര്‍ (35) ആണ് മരിച്ചത്. സുഹൃത്തായ ധനേഷിന് കുത്തേറ്റിട്ടുണ്ട്. ഇരുവരെയും കുത്തി പരുക്കേല്‍പ്പിച്ച അജിത്തിനെ(36) പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
Read more
പനയം ക്ഷേത്രത്തിലെ ഉത്സവ ഘോഷയാത്ര കടന്നു പോയതിനുശേഷം പ്രധാന റോഡില്‍ ആയിരുന്നു സംഭവം. ഇവര്‍ ഒന്നിച്ച് പരസ്യമായി മദ്യപാനം നടത്തിയപ്പോള്‍ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.