മഞ്ജു വാര്യരുടെ പരാതി: ശ്രീകുമാര്‍ മേനോനോട് ഹാജരാവാന്‍ നിര്‍ദ്ദേശം

സംവിധായകന്‍ ശ്രീകുമാര്‍ മേനോന് എതിരായ നടി മഞ്ജു വാര്യരുടെ പരാതിയില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി. അസിസ്റ്റന്റ് കമ്മിഷണര്‍ സി.ഡി. ശ്രീനിവാസന്‍ മഞ്ജു വാര്യരോടും ശ്രീകുമാര്‍ മേനോനോടും മൊഴിയെടുക്കലിന് ഹാജരാവാന്‍ നിര്‍ദേശിച്ചു. മഞ്ജു വാര്യരോട് കഴിഞ്ഞ ദിവസം ഹാജരാകാനാണ് നിര്‍ദ്ദേശിച്ചിരുന്നതെങ്കിലും ഷൂട്ടിംഗ് തിരക്കുകളിലായിരുന്ന നടി.

ഷൂട്ടിങ് കഴിഞ്ഞ് രണ്ടുദിവസത്തിനകം കൊച്ചിയിലെത്തി ക്രൈംബ്രാഞ്ചിനു മുമ്പാകെ മൊഴി നല്‍കാമെന്ന് മഞ്ജു വാര്യര്‍ അറിയിച്ചതായി എസിപി സി.ഡി ശ്രീനിവാസന്‍ പറഞ്ഞു. അടുത്തദിവസംതന്നെ ഹാജരാവാനാണ് ശ്രീകുമാര്‍ മേനോനോടും ആവശ്യപ്പെട്ടിട്ടുള്ളത്. ശ്രീകുമാര്‍ മേനോന്‍ അപായപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മഞ്ജു വാര്യര്‍ കഴിഞ്ഞ ദിവസം പൊലീസ് ആസ്ഥാനത്ത് നേരിട്ടെത്തി ഡി.ജി.പിക്ക് പരാതി നല്‍കുകയായിരുന്നു.

Read more

തനിക്കെതിരെ സമര്‍പ്പിച്ച പരാതിയുടെ അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്ന് ശ്രീകുമാര്‍ മേനോന്‍ പ്രതികരിച്ചത്. മാധ്യമ വാര്‍ത്തകളില്‍ നിന്നാണ് മഞ്ജു വാര്യര്‍ തനിക്കെതിരെ നല്‍കിയ പരാതിയെ കുറിച്ച് അറിഞ്ഞതെന്നും എല്ലാ സത്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥരെ ബോദ്ധ്യപ്പെടുത്തുമെന്നും ശ്രീകുമാര്‍ മേനോന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു.