മനോജ് എബ്രഹാമിന് ഇന്റലിജന്‍സിന്റെ അധിക ചുമതല

പൊലീസ് ആസ്ഥാന എഡിജിപിയായ മനോജ് എബ്രഹാമിന് ഇന്റലിജന്‍സ് എഡിജിപിയുടെ താല്‍ക്കാലിക അധിക ചുമതല നല്‍കി. നിലവിലെ ഇന്റലിജന്‍സ് എഡിജിപി ടി കെ വിനോദ് കുമാറാണ്. ഇദ്ദേഹം ഈ മാസം 22 വരെ അവധിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്നാണ് മനോജ് എബ്രഹാമിന് അധിക ചുമതല നല്‍കിയിരിക്കുന്നത്.

ക്രൈംബ്രാഞ്ച് ഐജി ഹര്‍ഷിത അട്ടല്ലൂരിക്ക് ഇന്റലിജന്‍സ് ഐജിയുടെ താല്‍ക്കാലിക ചുമതല നല്‍കി. കെ സേതുരാമന്‍ ഇന്റലിജന്‍സ് ചുമതലയേല്‍ക്കുന്നത് വരെയാണ് ഹര്‍ഷിതയ്ക്ക് ചുമതല നല്‍കിയിരിക്കുന്നത്.

Read more

അതേസമയം സംസ്ഥാനത്ത് വര്‍ഗീയ ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വര്‍ഗീയ സംഘടനകളെ 24 മണിക്കൂറും നിരീക്ഷിക്കുന്നതിനുള്ള സംവിധാനം സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. താഴെത്തട്ടില്‍ നിന്ന് തന്നെ ഇന്റലിജന്‍സ് സംവിധാനം ഊര്‍ജ്ജിതമാക്കണമെന്ന് എഡിജിപി ടി കെ വിനോദ് കുമാര്‍ നിര്‍ദ്ദേശിം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് സൈബര്‍ഡോം സമൂഹമാധ്യമങ്ങള്‍ നിരീക്ഷിക്കും