പോരാട്ട വഴി ഉപേക്ഷിക്കാൻ മാവോയിസ്റ്റുകള്‍. മലയാളിയടക്കം 6 മാവോയിസ്റ്റുകള്‍ കർണാടകയില്‍ കീഴടങ്ങുന്നു. കേരളം, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രധാന നേതാക്കളാണ് കീഴടങ്ങുന്നത്. വയനാട് തലപ്പുഴ സ്വദേശി ജിഷ അടക്കം 8 പേരാണ് കർണാടകയിലെ ചിക്കമംഗളുരുവില്‍ കീഴടങ്ങുക. സായുധവിപ്ലവം വിട്ട് മുഖ്യധാരയിലേക്ക് എത്താന്‍ ആഗ്രഹിക്കുന്നുവെന്ന് ജിഷ പറയുന്നു. സിറ്റിസണ്‍ ഇന്‍ഷ്യേറ്റീവ് ഫോർ പീസ് എന്ന സംഘടയുടെ മധ്യസ്ഥതയിലാണ് കർണാടക സർക്കാരുമായി ചർച്ച നടത്തിയത്.