തന്റെ പുതിയ സംരംഭമായ ബോചെ ദി ബുച്ചര്‍ എന്ന ഇറച്ചിക്കടയുടെ ഉദ്ഘാടനത്തിന് ചട്ടങ്ങള്‍ ലംഘിച്ച് വാഹനത്തിന് മുകളിലിരുന്ന് പ്രകടനം നടത്തിയ ബോബി ചെമ്മണ്ണൂരിന് എതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ നിയമനടപടി. ജീപ്പിന് മുകളില്‍ അറവുകാരന്റെ വേഷത്തിലിരുന്നായിരുന്നു അദ്ദേഹത്തിന്റെ മാസ് എന്‍ട്രി. കഴിഞ്ഞ ദിവസം കോഴിക്കോടായിരുന്നു സംഭവം.
സംഭവം വിവാദമാവുകയും ചട്ടലംഘനം ചൂണ്ടിക്കാട്ടി നിരവധി പേര് രംഗത്തെത്തുകയും ചെയ്തതോടെ ബോബി ചെമ്മണ്ണൂര്‍ തന്നെ തനിക്ക് എതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തി. പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് വാഹന ഉടമക്ക് നോട്ടീസ് നല്‍കാനുള്ള നടപടി ആരംഭിച്ചു.
തനിക്ക് എതിരെ കേസെടുക്കുന്നത് ചിലര്‍ക്ക് സന്തോഷമുണ്ടാക്കും. അത് കാര്യമാക്കുന്നില്ല. തെറ്റുകള്‍ ചെയ്തിട്ടും ശിക്ഷിക്കപ്പെടാതെ പോയിട്ടുണ്ട്. എന്നാല്‍ ആരോപണ വിധേയനായി ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. ഫൈനായാലും ജയിലായാലും പൂര്‍ണമനസ്സോടെ സ്വീകരിക്കുമെന്നും ബോബി ചെമ്മണ്ണൂര്‍ കൂട്ടിച്ചേര്‍ത്തു.
Read more
എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ വാഹന ഉടമക്ക് നോട്ടീസ് കൈമാറും. സംഭവ സമയം വാഹന മോടിച്ച ആള്‍ക്ക് എതിരെ നടപടി എടുക്കും. അപകട കരമായ രീതിയില്‍ വാഹനം ഓടിച്ചതിനും ട്രാഫിക് നിയമം ലംഘിച്ചതിനുമാണ് നടപടിയെടുക്കുന്നതെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്.