കൊച്ചി വെണ്ണലയില്‍ ഒരു കൂടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍. അമ്മ, മകള്‍, മകളുടെ ഭര്‍ത്താവ് എന്നിവരെയാണ് ആത്മഹത്യ ചെയ്ത നിലിയില്‍ കണ്ടെത്തിയത്. ശ്രീകല റോഡില്‍ വെളിയില്‍ വീട്ടില്‍ ഗിരിജ, മകള്‍ രജിത, രജിതയുടെ ഭര്‍ത്താവ് പ്രശാന്ത് എന്നിവരാണ് മരിച്ചത്.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് വ്യക്തമാക്കുന്ന ഒരു കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.വിഷം കഴിച്ച നിലയിലായിരുന്നു രജിതയെ കണ്ടെത്തിയത്. മറ്റ് രണ്ട് പേര്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു.
Read more
മരണവിവരം രജിതയുടെ ചെറിയ കുട്ടികള്‍ രാവിലെ അയല്‍വാസികളെ ഫോണില്‍ വിളിച്ച് അറിയിച്ചതോടെയാണ് പുറത്തറിയുന്നത്. നിലവില്‍ പാലാരിവട്ടം പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വിസ്റ്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.