വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ മാപ്പ് പറയണമെന്ന സാബു എം.ജേക്കബിന്റെ ആവശ്യത്തെ പരിഹസിച്ച കുന്നത്തുനാട് എംഎല്‍എ പിവി ശ്രീനിജിനെ തള്ളി മന്ത്രി പി രാജീവ്. ആരെങ്കിലും എന്തെങ്കിലും പറയുന്നതല്ല പാര്‍ട്ടി നിലപാടെന്ന് അദ്ദേഹം പറഞ്ഞു.
ട്വന്റി ട്വന്റിയുടെ ഉള്‍പ്പെടെ വോട്ടുകള്‍ എല്‍ഡിഎഫിന് ലഭിക്കും. കെ റെയില്‍ വേണ്ടെന്ന് പറഞ്ഞ പ്രതിപക്ഷം ജിപിഎസ് സര്‍വേ ആകാമെന്ന് പറയുന്നു. പ്രതിപക്ഷം സമീപനം മാറ്റിയെങ്കില്‍ നല്ലത്. വ്യക്തത വരുത്തേണ്ടത് പ്രതിപക്ഷമാണെന്നും പി രാജീവ് പറഞ്ഞു
അതേസമയം, പോസ്റ്റ് ചര്‍ച്ചയായതോടെ പിവി ശ്രീനിജിന്‍ ട്വന്റി ട്വന്റി കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിനെ പരിഹസിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു. സിപിഐഎം നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടിയെന്നാണ് സൂചന.
Read more
‘ആരുടെ കയ്യിലെങ്കിലും കുന്നംകുളം മാപ്പുണ്ടെങ്കില്‍ തരണേ… ഒരാള്‍ക്ക് കൊടുക്കാനാണ്’ എന്നായിരുന്നു അദ്ദേഹം നേരത്തെ പോസ്റ്റ് ചെയ്തിരുന്നത്. ട്വന്റി ട്വന്റിക്കെതിരായ അക്രമങ്ങളില്‍ പി വി ശ്രീനിജന്‍ മാപ്പു പറയണമെന്ന് സാബു എം ജേക്കബ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് എംഎല്‍എ ഫെയ്‌സ്ബുക്കിലൂടെ രംഗത്തെത്തിയത്.