കേരളത്തിന് നിരവധി വൈദ്യുതി ആവശ്യങ്ങള്‍ ഉണ്ടെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി.
കേന്ദ്ര ഊര്‍ജ്ജ നഗരകാര്യ മന്ത്രി മനോഹര്‍ലാലിന് കൈമാറിയ നിവേദനത്തിലാണ് അദേഹം ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
എന്‍ ടി പി സി യുടെ ബാര്‍ഹ് നിലയത്തില്‍ നിന്നും അനുവദിച്ചിരിക്കുന്ന 177 മെഗാവാട്ട് വൈദ്യുതിയുടെ കാലാവധി മാര്‍ച്ച് 2025 അവസാനിക്കുന്നത് ജൂണ്‍ 2025 വരെ നീട്ടിത്തരണമെന്ന കേരളത്തിന്റെ ആവശ്യം പരിശോധിക്കാം എന്ന് കേന്ദ്ര ഊര്‍ജ്ജമന്ത്രി ഉറപ്പ് നല്‍കി.
പമ്പ്ഡ് സ്റ്റോറേജ്, ബാറ്ററി എനര്‍ജി സ്റ്റോറേജ്, ജലവൈദ്യുത പദ്ധതികള്‍ക്കായി വയബിലിറ്റി ഗ്യാപ്പ് ഫണ്ട് അനുവദിക്കണമെന്ന ആവശ്യവും അനുഭാവത്തോടെ പരിശോധിക്കും. ജലവൈദ്യുത പദ്ധതികള്‍ക്കുള്ള കേന്ദ്ര അനുമതി ലഭ്യമാകുന്നതിന് ഏകജാലക സംവിധാനം ഒരുക്കുന്നത് പരിഗണിക്കാം എന്നും മന്ത്രി ഉറപ്പ് നല്‍കി.
Read more
വൈദ്യുതിയുടെ സാങ്കേതിക വാണിജ്യ നഷ്ടം കേരളത്തില്‍ 10% ത്തിന് താഴെയാണെന്നും ഇത് രാജ്യത്തിന് തന്നെ മാതൃകയാണെന്നും മനോഹര്‍ലാല്‍ പറഞ്ഞഒ. ഊര്‍ജ്ജ നഗരകാര്യ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി, കേന്ദ്ര പെട്രോളിയം പ്രകൃതിവാതകം ടൂറിസം സഹമന്ത്രി സുരേഷ് ഗോപി എന്നിവര്‍ പങ്കെടുത്തു.