'മിസ്റ്റര്‍ ശ്രേയാംസ്‌കുമാര്‍, താങ്കള്‍ക്കൊരു വോട്ടു ചെയ്തതില്‍ ഞാന്‍ ഖേദിക്കുന്നു': കെ. ടി ജലീല്‍

എല്‍ജെഡി സംസ്ഥാന പ്രസിഡന്റും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം വി ശ്രേയാംസ് കുമാറിനെ വിമര്‍ശിച്ച് മുന്‍ മന്ത്രി കെ ടി ജലീല്‍. കഴിഞ്ഞ ദിവസം മാതൃഭൂമി പത്രത്തില്‍ സജി ചെറിയന്റെ വാര്‍ത്തയ്‌ക്കൊപ്പം നല്‍കിയ കാര്‍ട്ടൂണ്‍ ചിത്രത്തെ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.

ശ്രേയംസ്‌കുമാറിന് വോട്ടു ചെയ്തതില്‍ താന്‍ ഖേദിക്കുന്നു. താങ്കളുടെ പത്രം സജി ചെറിയാന്റെ മാറ് പിളര്‍ത്തി ശൂലം കുത്തിയിറക്കിയത് അര്‍ത്ഥമാക്കുന്നതെന്താണ്? എന്നുമാണ് കെ ടി ജലീല്‍ ഫെയ്‌സ്ബുക്കിലൂടെ ചോദിച്ചത്. പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ സിപിഎം പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസംഗം.

പ്രസംഗം വിവാദമായതിനെ തുടര്‍ന്ന് അദ്ദേഹം മന്ത്രിസ്ഥാനം രാജി വെക്കുകയും ചെയ്തിരുന്നു. അതേ സമയം സജി ചെറിയാന് എതിരെ ഭരണഘടനയെ അവഹേളിച്ചതിന് പൊലീസ് കേസെടുത്തിട്ടുണ്ട്. മൂന്ന് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

മിസ്റ്റര്‍ ശ്രേയംസ്‌കുമാര്‍, താങ്കള്‍ക്കൊരു വോട്ടു ചെയ്തതില്‍ ഞാന്‍ ഖേദിക്കുന്നു. താങ്കളുടെ പത്രം സജി ചെറിയാന്റെ മാറ് പിളര്‍ത്തി ശൂലം കുത്തിയിറക്കിയത് അര്‍ത്ഥമാക്കുന്നതെന്താണ്?

Read more