കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കോവളത്തിന്റെ വികസനത്തിനായി 93 കോടി രൂപയുടെ വികസന പദ്ധതി മന്ത്രിസഭായോഗം അംഗീകരിച്ചതായി മന്ത്രി മുഹമ്മദ് റിയാസ്. കോവളത്തിന്റെ വികസനം കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് പുത്തനുണര്‍വ്വേകുമെന്ന് അദ്ദേഹം പറഞ്ഞു. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കും. കേരളത്തിനെ ടൂറിസം ഹബ്ബാക്കി മാറ്റാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമാണിതെന്ന് മന്ത്രി പറഞ്ഞു.
ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ബീച്ചായ കോവളവും അനുബന്ധ ബീച്ചുകളും നവീകരിക്കാനും തീരസംരക്ഷണം ഉറപ്പ് വരുത്താനുമായി തയ്യാറാക്കിയ പ്രത്യേക പദ്ധതിക്കാണ് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്.
കിഫ്ബി പദ്ധതിയിലൂടെ 93 കോടി രൂപ ചെലവഴിച്ചുക്കൊണ്ട് രണ്ട് ഘട്ടമായാണ് കോവളവും അനുബന്ധ ബീച്ചുകളും നവീകരിക്കുന്നത്. സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കുക എന്നതാണ് ലക്ഷ്യം. അതിനാവശ്യമായ ക്രമീകരണങ്ങള്‍ നടപ്പിലാക്കും.
Read more
ടൂറിസം വകുപ്പ് സംസ്ഥാനത്ത് നടപ്പിലാക്കുന്ന ഡിസൈന്‍ പോളിസിയുടെ ഭാഗമായി സമഗ്രമായൊരു രൂപകല്‍പ്പനയുടെ അടിസ്ഥാനത്തിലായിരിക്കും കോവളം വികസനമെന്നും മന്ത്രി അറിയിച്ചു.