സംസ്ഥാനത്ത് വിജയപ്രതീക്ഷയില്‍ എന്‍ഡിഎ; രണ്ടിടത്ത് മുന്നേറ്റം

ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ സംസ്ഥാനത്ത് യുഡിഎഫ് മുന്നേറുന്നു. എല്‍ഡിഎഫ് ഒരു സീറ്റിലേക്ക് താഴുമ്പോള്‍ എന്‍ഡിഎ രണ്ടിടത്ത് മുന്നേറുന്നു. തിരുവനന്തപുരത്തും തൃശൂരും എന്‍ഡിഎയുടെയും കോണ്‍ഗ്രസിന്റെയും ലീഡ് നിലകള്‍ മാറി മറിയുന്നു. എന്‍ഡിഎയ്ക്ക് ശുഭ പ്രതീക്ഷ നല്‍കുന്നതാണ് ഇരു മണ്ഡലങ്ങളിലെയും ലീഡ് നില.

തൃശൂരില്‍ സുരേഷ്‌ഗോപി 20,399 വോട്ടുകള്‍ക്ക് മുന്നില്‍ നിലയുറപ്പിക്കുമ്പോള്‍ തൃശൂരില്‍ രണ്ടാം സ്ഥാനത്ത് എല്‍ഡിഎഫിന്റെ വിഎസ് സുനില്‍കുമാറും മൂന്നാം സ്ഥാനത്ത് യുഡിഎഫിന്റെ കെ മുരളീധരനുമാണ്. അതേസമയം തിരുവനന്തപുരത്ത് 1646 വോട്ടുകള്‍ക്ക് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ മുന്നിലുണ്ട്.

തിരുവനന്തപുരത്ത് രണ്ടാം സ്ഥാനത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍ മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്താണുള്ളത്.