തിരുവനന്തപുരത്ത് ഭര്‍തൃഗൃഹത്തില്‍ നവവധു തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം പാലോട് ഭര്‍തൃഗൃഹത്തില്‍ നവവധു തൂങ്ങി മരിച്ച നിലയില്‍. പാലോട് കൊന്നമൂട് സ്വദേശി ഇന്ദുജയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ആയിരുന്നു ഇന്ദുജയെ കിടപ്പുമുറിയില്‍ ജനലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ദുജയുടെ ഭര്‍ത്താവ് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് സംഭവം അറിയുന്നത്.

ഈ സമയം വീട്ടില്‍ അഭിജിത്തിന്റെ അമ്മൂമ്മ മാത്രമാണ് ഉണ്ടായിരുന്നത്. ഉടന്‍ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം നിലവില്‍ നെടുമങ്ങാട് ജില്ല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ഇന്ദുജയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Read more

അഭിജിത്തിന്റെയും ഇന്ദുജയുടെയും പ്രണയ വിവാഹമായിരുന്നു. രണ്ട് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ മൂന്ന് മാസം മുന്‍പാണ് ഇന്ദുജയെ അഭിജിത്ത് വീട്ടില്‍ നിന്നും വിളിച്ചിറക്കി അമ്പലത്തില്‍ വച്ച് വിവാഹം കഴിക്കുകയായിരുന്നു. ഇന്ദുജ സ്വകാര്യ ലാബിലെ ജീവനക്കാരിയായിരുന്നു. അഭിജിത്ത് സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്.