പോപ്പുലര്‍ ഫ്രണ്ട് കേസില്‍ കൊല്ലത്ത് ഇന്നും എന്‍.ഐ.എ റെയ്ഡ്; ഡയറിയും തിരിച്ചറിയല്‍ രേഖകളും പിടിച്ചെടുത്തു

പോപ്പുലര്‍ ഫ്രണ്ട് കേസുമായി ബന്ധപ്പെട്ട് കൊല്ലത്ത് ഇന്നും എന്‍ഐഎ സംഘം റെയ്ഡ് നടത്തി. പിഎഫ്ഐ പ്രവര്‍ത്തകനായ ചാത്തനാംകുളം സ്വദേശി നിസാറുദ്ദീന്റെ വീട്ടിലാണ് പരിശോധന നടന്നത്. റെയ്ഡില്‍ ഡയറിയും തിരിച്ചറിയല്‍ രേഖകളും പിടിച്ചെടുത്തു.

ചൊവ്വാഴ്ച പുലര്‍ച്ചെ കൊല്ലം ചവറയില്‍ നടന്ന എന്‍ഐഎ റെയ്ഡില്‍ ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നു. ചവറ സ്വദേശി മുഹമ്മദ് സാദിഖാണ് പിടിയിലായത്.

പോപ്പുലര്‍ ഫ്രണ്ടിന്റെ പരിപാടിയില്‍ പങ്കെടുത്തതിന്റെ തെളിവുകളും യാത്രാരേഖകളും ഇയാളുടെ വീട്ടില്‍നിന്ന് പിടിച്ചെടുത്തു.