ലോക്ഡൗൺ നിലനിൽക്കെ കണ്ണൂർ അഴീക്കലിൽ റോഡിലിറങ്ങിയവരെ ഏത്തമിടീപ്പിച്ച കണ്ണൂർ ജില്ല പൊലീസ് മേധാവി ജി.എച്ച്. യതീഷ് ചന്ദ്രക്കെതിരെ നടപടിക്ക് ശിപാർശ ചെയ്യാതെ ഡി.ജി.പിയുടെ റിപ്പോർട്ട്. കൂട്ടംകൂടി നിന്നവർ നിർദേശങ്ങൾ പാലിക്കാൻ തയാറാകാത്തതിനാലാണ് മുന്നറിയിപ്പെന്ന നിലയിൽ വ്യായാമം ചെയ്യിപ്പിച്ചതെന്ന യതീഷ് ചന്ദ്രയുടെ വിശദീകരണത്തോടെയാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റ ആഭ്യന്തര സെക്രട്ടറി ഡോ. വിശ്വാസ് മേത്തക്ക് റിപ്പോർട്ട് കൈമാറിയത്.
Read more
റിപ്പോർട്ടിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശം കാക്കുകയാണ്. റിപ്പോർട്ടിൽ എന്ത് നടപടിയായെന്ന ചോദ്യത്തിന് പ്രതികരിക്കാനില്ലെന്നായിരുന്നു ഡി.ജി.പിയുടെ മറുപടി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഉടനെ നടപടി വേണ്ടെന്ന നിലപാടാകും സർക്കാർ സ്വീകരിക്കുക. അഴീക്കലിലെ ഒരു കടയ്ക്ക് മുന്നിൽ കൂട്ടം കൂടിനിന്ന മൂന്നുപേരെയാണ് എസ്.പി ഏത്തമിടീപ്പിച്ചത്.