'ഇനി പോരാട്ടത്തിന്‍റെ ദിനങ്ങൾ'; സ്കൂൾ കായികമേളയുടെ ഗെയിംസ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം

ഒളിമ്പിക്സ് മാതൃകയിലുള്ള സംസ്ഥാന സ്കൂൾ കായിക മേളയുടെ ഗെയിംസ് ഇനങ്ങളിലെ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. മേളയുടെ ആദ്യ ടീം വ്യക്തിഗത മെഡൽ ജേതാക്കളെ ഇന്നറിയാം. ഇൻക്ലൂസീവ് സ്പോർട്സിൻ്റെ ഭാഗമായി ഭിന്നശേഷി വിദ്യാർത്ഥികളുടെ മത്സരങ്ങളാണ് ആദ്യം നടക്കുക. എട്ട് ദിവസമായി നടക്കുന്ന മേളയില്‍ വ്യാഴാഴ്ചയാണ് അത്‌ലറ്റിക് മത്സരങ്ങള്‍ക്ക് തുടക്കമാവുക.

ടെന്നീസ്, ഫുട്ബോൾ, ഹാൻഡ് ബോൾ, വോളിബോൾ ഉൾപ്പെടെയുള്ള ജനപ്രിയ ഇനങ്ങളും പ്രത്യേക പരിഗണന ആവശ്യമുള്ള വിദ്യാർത്ഥികൾക്കുള്ള ഗെയിംസ് ഇനങ്ങളും ഇന്ന് നടക്കും. മേളയുടെ ആദ്യ ടീം, വ്യക്തിഗത മെഡല്‍ ജേതാക്കളെ ഇന്ന് അറിയാനാകും. പ്രധാന വേദിയായ മഹാരാജാസ് കോളേജ് മൈതാനത്തിന് പുറമെ 16 വേദികളിലും മത്സരങ്ങള്‍ നടക്കും.

ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിക്കപ്പെടുന്ന കേരള സ്കൂൾ കായികമേള കൊച്ചി ’24 മറ്റൊരു ചരിത്ര നിമിഷത്തിന് കൂടി സാക്ഷ്യം വഹിക്കുന്നുണ്ട്. കായികമേളയുടെ ചരിത്രത്തിൽ ആദ്യമായി ഗൾഫിൽ കേരള സിലബസിൽ പഠിക്കുന്ന കുട്ടികൾ കൂടി ഈ മേളയുടെ ഭാഗമാകുന്നു. ഗൾഫിൽ നിന്നുള്ള 54 കുട്ടികളാണ് മേളയിൽ പങ്കെടുക്കുന്നത്. മത്സരങ്ങളിൽ പങ്കെടുക്കാനായി ഗൾഫിൽ നിന്നുള്ള കുട്ടികൾ എത്തിയിട്ടുണ്ട്.

അതേസമയം എട്ട് ദിവസമായി നടക്കുന്ന മേളയിൽ വ്യാഴാഴ്ചയാണ് അത്ലറ്റിക് മത്സരങ്ങൾക്ക് തുടക്കമാവുക. പ്രധാന വേദിയായ മഹാരാജാസ് കോളേജ് മൈതാനത്തിന് പുറമെ 16 വേദികളിലും മത്സരങ്ങൾ നടക്കും. നീന്തൽ മത്സരങ്ങൾ പൂർണമായും കോതമംഗലത്തും ഇൻഡോർ മത്സരങ്ങൾ കടവന്ത്ര റീജണൽ സ്പോർസ് സെന്‍ററിലും ആണ് നടക്കുക. കളമശ്ശേരിയിലും ടൗൺഹാളിലും മത്സരങ്ങൾ നടക്കും.

Read more