'ഇനി തദ്ദേശതിരഞ്ഞെടുപ്പ് സമയത്ത് മാത്രം രാഷ്ട്രീയത്തിലേക്ക്'; ഉപതിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കില്ല: കെ മുരളീധരൻ

വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് താൻ ഉണ്ടാകില്ലെന്ന് കെ. മുരളീധരൻ. തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് മാത്രം രാഷ്ട്രീയത്തിൽ സജീവമാകാനാണ് നിലവിലെ തീരുമാനമെന്നും മുരളീധരൻ വ്യക്തമാക്കി.

ഇനി തൽക്കാലം തിരുവനന്തപുരത്ത് മാത്രം പാർട്ടിയെ നയിക്കാനാണ് തീരുമാനമെന്നും മുരളീധരൻ പറഞ്ഞു. പ്രിയങ്ക ഗാന്ധി മത്സരിക്കുന്നത് കൊണ്ട് വയനാട്ടിൽ മാത്രം പ്രചാരണത്തിന് പോകും. നെഹ്റു കുടുംബത്തിലെ ഒരംഗം മത്സരിക്കുമ്പോൾ കോൺഗ്രസുകാർക്ക് മാറിനിൽക്കാൻ കഴിയില്ലെന്നും മുരളീഹാരം പറഞ്ഞു.

അതേസമയം വട്ടിയൂർക്കാവിൽ സംഘടനാപരമായ ചില പ്രശ്‌നങ്ങളുണ്ടെന്നും അവിടെ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണെന്നും മുരളീധരൻ വ്യക്തമാക്കി. ‘കെ മുരളീധരൻ നയിക്കട്ടെ’ എന്ന ബോർഡ് വിവിധയിടങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ലോക്സ‌ഭാ തിരഞ്ഞെടുപ്പിൽ മുരളീധരൻ തൃശ്ശൂരിൽ തോറ്റതിന് പിന്നാലെയാണ് പോസ്റ്റ് വന്നത്. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു മുരളീധരന്റെ മറുപടി.