നഗ്നദൃശ്യ വിവാദത്തിൽ നടപടിയെടുത്ത് സിപിഎം. സംഭവത്തിൽ കായം കുളം പുതുപ്പള്ളി ലോക്കൽ കമ്മിറ്റി അംഗത്തിന് സസ്പെൻഷൻ. ബിനു ജി ധരനെയാണ് സസ്പെന്റ് ചെയ്തത്. പാർട്ടി അംഗമായ വനിതയ്ക്കും സസ്പെൻഷൻ.
പാര്‍ട്ടിയെ ഏറെ പ്രതിരോധത്തിലാക്കിയ ഒന്നായിരുന്നു സിപിഎം ആലപ്പുഴ ഏരിയാ കമ്മിറ്റി എ പി സോണ ഉള്‍പ്പെട്ട അശ്ലീല വീഡിയോ വിവാദം. അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സോണയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. വിവാദം കെട്ടടങ്ങും മുമ്പേയാണ് കായംകുളത്തെ ലോക്കൽ കമ്മിറ്റി അംഗവുമായി ബന്ധപ്പെട്ട അശ്ലീല വീഡിയോ പുറത്ത് വരുന്നത്.
Read more
സിപിഎമ്മുമായി ബന്ധപ്പെട്ട സമൂഹ മാധ്യമ ഗ്രൂപ്പുകളിലാണ് ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. പാര്‍ട്ടി പോഷക സംഘടനായ ബാലസംഘം, വേനലവധിയുടെ ഭാഗമായി നടത്തുന്ന വേനലത്തുമ്പി കലാജാഥയുടെ പ്രാദേശിക കണ്‍വീനര്‍ കൂടിയാണിയാള്‍.