ഓഖി ദുരന്തം; സമഗ്ര പാക്കേജ് അനുമതിക്കായി അടിയന്തിര മന്ത്രിസഭാ യോഗം ഇന്ന്

സംസ്ഥാനത്ത് കനത്ത നാശം വിതച്ച ഓഖി ദുരന്തത്തിന് ഇരയായവര്‍ക്ക് കൂടുതൽ സഹായം നൽകുന്നതിനെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി അടിയന്തിര മന്ത്രിസഭാ യോഗം ഇന്ന് ചേരും. രക്ഷാപ്രവര്‍ത്തനത്തില്‍ സർക്കാറിന് വീഴ്ച ഉണ്ടായെന്ന ആരോപണം നിലനിൽക്കെയാണ് മന്ത്രിസഭാ യോഗം.

മത്സ്യത്തൊഴിലാളികൾക്ക് അടിയന്തരമായും ദീർഘകാലത്തേക്കും ഗുണം ചെയ്യുന്ന സമഗ്രപാക്കേജിന് മന്ത്രിസഭ അനുമതി നൽകാനിടയുണ്ട്. കാണാതായവരെ കണ്ടെത്താനുള്ള സൈനിക നടപടി തുടരാൻ കേന്ദ്രത്തോട് ആവശ്യപ്പെടും.

തീരദേശത്തെ കുടുംബങ്ങള്‍ക്കുള്ള സൗജന്യ റേഷന്‍ നീട്ടാനും തീരുമാനം എടുത്തേക്കും. റവന്യു, ഫിഷറീസ്, ടൂറിസം മന്ത്രിമാർക്കാണ് സമഗ്ര പാക്കേജ് സംബന്ധിച്ച വിവരങ്ങൾ കൈമാറാനുള്ള ചുമതല നൽകിയിരിക്കുന്നത്. നഷ്ട്ട പരിഹാരം നൽകുന്നതിൽ കുറവാ നാറാത്തെ ശ്രദ്ധിക്കാൻ അതാത് ജില്ലാ കളക്ടര്മാര്ക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.