സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ പനി ഒരാളുടെ ജീവനെടുത്തു. ഇടുക്കി മണിയാറന്‍കുടി സ്വദേശി വിജയകുമാറാണ് മരിച്ചത്. ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരവെ വെള്ളിയാഴ്ചയായിരുന്നു മരണം. വിജയകുമാറിന്റെ മരണ ശേഷം ആരോഗ്യ വകുപ്പ് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു.
ഇന്ന് പരിശോധന ഫലം പുറത്തുവന്നതോടെയാണ് മരണകാരണം വെസ്റ്റ് നൈല്‍ പനിയാണെന്ന് സ്ഥിരീകരിച്ചത്. കോഴിക്കോട് വച്ചായിരുന്നു വിജയകുമാറിന് വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചത്. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടാണ് വിജയകുമാര്‍ കോഴിക്കോട് എത്തിയത്. തുടര്‍ന്ന് കോഴിക്കോട് ചികിത്സയിലായിരുന്നു.
Read more
പനി കുറഞ്ഞതിന് പിന്നാലെ വിജയകുമാര്‍ തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. എന്നാല്‍ വീണ്ടും രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ബാധിച്ച് കഴിഞ്ഞ ആഴ്ച 13കാരി മരിച്ചിരുന്നു. വെസ്റ്റ് നൈല്‍ റിപ്പോര്‍ട്ട് ചെയ്ത മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.