കണ്ണൂരിലെ പുല്ലൂക്കരയില്‍ മുസ്ലിം ലീഗ് പ്രവര്ത്തകന് പാറാല്‍ മന്‍സൂറിന്റെ കൊലപാതകത്തിൽ പൊലീസ് കര്‍ശന നടപടി എടുക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സിപിഎം ഇടവേളയ്ക്കു ശേഷം വീണ്ടും കൊലക്കത്തിയെടുത്തത് ഞെട്ടല്‍ ഉളവാക്കുന്നതാണെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.
തിരഞ്ഞെടുപ്പ് പരാജയഭീതിയിൽ സിപിഎം തങ്ങളുടെ തുരുമ്പിച്ച രാഷ്ട്രീയ ആയുധം പുറത്തെടുക്കാനാണ് നീക്കമെങ്കില്‍ ജനാധിപത്യ കേരളം ചെറുത്തുതോല്‍പ്പിക്കും. ഇതിനെതിരെ പൊലിസ് കര്‍ശന നടപടി എടുക്കണം. ഇനിയൊരു ജീവന് പൊലിയാന്‍ പാടില്ല.
Read more
കണ്ണൂരില്‍ ഏറ്റവുമധികം രാഷ്ട്രീയകൊലപാതകം നടത്തുന്നത് സിപിഎം ആണെന്ന വിവരാവകാശരേഖ ഈയിടെ പുറത്തു വന്നിരുന്നു. കണ്ണൂര്‍ ഇടക്കാലത്ത് കൈവരിച്ച ശാന്തതയെ എല്ലാവരും സ്വാഗതം ചെയ്തതാണ്. അതിന് ഭംഗം വരുന്ന ഒരു നടപടിയും ഉണ്ടാകരുതെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.