ഉമ്മന്‍ചാണ്ടിയുടെ അസാന്നിധ്യം കോണ്‍ഗ്രസിനെ ബാധിക്കുന്നുണ്ടെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി ജോസഫ്. കുത്തിതിരുപ്പ് പരാമര്‍ശം നാക്കു പിഴയായേ കാണുന്നുളളൂ. താന്‍ അപക്വമായ ഒരു പ്രസ്താവനയും നടത്തിയിട്ടില്ല. പിന്നെ എന്തുകൊണ്ട് കെപിസിസി പ്രസിഡന്റിന് അങ്ങനെ തോന്നി എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സുധാകരന് തനിക്കെതിരെ പറയുമെന്ന് കരുതുന്നില്ല. സുധാകരനുമായി മൂന്നു പതിറ്റാണ്ടിന്റെ ബന്ധം തനിക്കുണ്ട്. നിലവിലെ സാഹചര്യത്തില്‍ രാഷ്ട്രീയകാര്യ സമിതി വിളിക്കുന്നത് നല്ല കാര്യമാണെന്നും കെ.സി ജോസഫ് പറഞ്ഞു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സജീവരാഷ്ട്രീയത്തില്‍ ഇല്ലാത്തത് പൊതുസമൂഹത്തില്‍ വിടവുണ്ടാക്കി. എല്ലാ വിഭാഗങ്ങള്‍ക്കും സമീപിക്കാവുന്ന നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Read more
ജോസഫിന്റെ പരാമര്‍ശം അപക്വമാണെന്നായിരുന്നു ഇന്നലെ തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യങ്ങളെ കാണുമ്പോള്‍ സുധാകരന്റെ പ്രതികരണം. ബിജെപി നീക്കത്തിനെതിരെയുള്ള തന്റെ കത്ത് സദുദ്ദേശപരമായിരുന്നുവെന്ന് കെ.സി.ജോസഫ് കൂട്ടിച്ചേര്‍ത്തു.