ജനപ്രതിനിധികള്‍ക്കുള്ള സപ്ലൈകോയുടെ ഓണക്കിറ്റ് സ്വീകരിക്കില്ലെന്ന് പ്രതിപക്ഷം. സാധാരണക്കാരായ ജനങ്ങള്‍ക്ക് നല്‍കാത്ത കിറ്റ് വേണ്ടെന്നാണ് തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ഇക്കാര്യം സപ്ലൈകോയെ അറിയിക്കും. മന്ത്രിമാര്‍ ഉള്‍പ്പടെയുള്ള ജനപ്രതിനിധികള്‍ക്ക് കിറ്റ് നല്‍കുമെന്ന് സപ്ലൈകോ നേരത്തെ അറിയിച്ചിരുന്നു.
ഓണമുണ്ണാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കുമ്പോഴും സംസ്ഥാനത്ത് ഓണക്കിറ്റിന് അര്‍ഹരായവരില്‍ പകുതിപേര്‍ക്ക് മാത്രമാണ് ഇതുവരെ ലഭിച്ചത്. തൃശൂര്‍, എറണാകുളം, കോഴിക്കോട് ജില്ലകളിലെ പല റേഷന്‍ കടകളിലും കിറ്റുകള്‍ കിട്ടാനില്ല.
വൈകുന്നേരത്തോടെ മുഴുവന്‍ പേര്‍ക്കും കിറ്റ് ലഭ്യമാക്കുമെന്നാണ് മന്ത്രി ജി.ആര്‍ അനിലിന്റെ വാഗ്ദാനം. അര്‍ഹരായ ആറുലക്ഷം പേരില്‍ 3.12 ലക്ഷം കിറ്റുകളാണ് ഇതുവരെ വിതരണം ചെയ്തത്.
Read more
വിതരണത്തിലെ അനിശ്ചിതത്വങ്ങള്‍കൊണ്ടാകാം കിറ്റ് എത്തിയിട്ടും മുഴുവന്‍ ആളുകളും വാങ്ങാന്‍ എത്താത്ത റേഷന്‍ കടകളുമുണ്ട്.