പാലാ നഗരസഭ ചെയര്മാന് തിരഞ്ഞെടുപ്പ് വിവാദത്തില്‍ ജോസ് കെ മാണിക്ക് നിര്‍ദ്ദേശവുമായി സിപിഎം. വാശി പിടിക്കരുതെന്ന് ജോസ് കെ മാണിയോട് സി പി എം സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. ബിനു പുളിക്കക്കണ്ടത്തിനെതിരായ നിലപാടില്‍ നിന്ന് പിന്തിരിയണമെന്നും പ്രാദേശിക തര്‍ക്കത്തിന്റെ പേരില്‍ മുന്നണി ബന്ധം വഷളാകുന്ന നിലപാടുകള്‍ എടുക്കരുതെന്നും സി പി എം വ്യക്തമാക്കി.
ഏരിയ കമ്മിറ്റി യോഗത്തിലെ വികാരം കൂടി കണക്കിലെടുത്ത് അന്തിമ തീരുമാനമെടുക്കാനാണ് സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത് അതേസമയം, ചെയര്മാന് കാര്യം സി പി എമ്മിന് തീരുമാനിക്കാം. പ്രാദേശികമായ കാര്യമാണ് പാലായിലെതെന്നും കേരളകോണ്‍ഗ്രസ് ചെയര്മാന് ജോസ് കെ മാണി ഇന്നലെ വ്യക്തമാക്കിയിരുന്നു.സിപിഎം ആരെ തീരുമാനിച്ചാലും കേരള കോണ്‍ഗ്രസ് അംഗീകരിക്കുമെന്ന് ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജും വ്യക്തമാക്കി. .
ബിനു പുളിക്കകണ്ടത്തെ സി പി എം തീരുമാനിച്ചാലും കേരള കോണ്‍ഗ്രസ് പിന്തുണക്കും. മുന്നണി ധാരണകള്‍ പൂര്‍ണ്ണമായി പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read more
എന്നാല്‍ ബിനു പുളിക്കക്കണ്ടത്തെ ചെയര്മാന് ആക്കുന്നതില്‍ എതിര്‍പ്പില്ലന്ന് പരസ്യമായി പറയുമ്പോഴും രഹസ്യമായി തന്റെ അണികളെക്കൊണ്ട് ഈ തിരുമാനത്തിനെതിരെ വലിയ എതിര്‍പ്പുയര്‍ത്തുകയാണ് ജോസ് കെ മാണി ഇതാണ് സി പി എമ്മിനെ ചൊടിപ്പിച്ചത്.