മലബാര്‍ എക്‌സ്പ്രസില്‍ യാത്രക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

മലബാര്‍ എക്‌സ്പര്‌സ് ട്രെയിനില്‍ യാത്രക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഭിന്നശേഷിക്കാരുടെ കോച്ചിലെ ടോയ്ലറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

കരുനാഗപ്പള്ളിക്കും കായംകുളത്തിനും ഇടയ്ക്ക് വച്ച് മറ്റൊരു യാത്രക്കാരനാണ് തൂങ്ങിമരിച്ച നിലയില്‍ ഒരാളെ കണ്ടെത്തിയത്. ലുങ്കിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. ഉടനെ വിവരം പൊലീസില്‍ അറിയിച്ചു. ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തിന് പിന്നാലെ ട്രെയിന്‍ കൊല്ലത്ത് ഒരു മണിക്കൂറോളം നിര്‍ത്തിയിട്ടു.

Read more

50 വയസ്സോളം തോന്നിക്കുന്ന ആളാണ് മരിച്ചത്. മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.