ഗുജറാത്ത് മോഡല്‍ കേരളത്തിലേക്ക് കൊണ്ടുവന്നത് പിണറായി വിജയന്‍: വി. ടി ബല്‍റാം

എൻകൗണ്ടർ കൊലപാതകങ്ങള്‍ ഗുജറാത്ത് മോഡല്‍ ആണെന്നും അത് കേരളത്തിലേക്ക് കൊണ്ട് വന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും തൃത്താല എംഎല്‍എയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ വി ടി ബല്‍റാം. എൻകൗണ്ടർ കൊലപാതകത്തിലൂടെ ഈ സര്‍ക്കാര്‍ ഏഴ് മനുഷ്യരെ ഇല്ലാതാക്കിയെന്നും വി ടി ബല്‍റാം ആരോപിച്ചു. റിപ്പോര്‍ട്ടര്‍ ടി വിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു വി ടി ബല്‍റാമിന്റെ ആരോപണം.

Read more

“പഴയകാല വിപ്ലവകാരികളെ കുറിച്ച് ഓര്‍ക്കുന്ന ആളുകളാണ് ഒമ്പത് വിപ്ലവകാരികളെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്. ഏറ്റുമുട്ടല്‍ കൊലപാതകം ഗുജറാത്ത് മോഡലാണ്. ആ മോഡല്‍ കേരളത്തിലേക്ക് കൊണ്ടുവന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍.” എ.കെ.ജി വിവാദം പ്രചാരണ വിഷയമാക്കിയ എല്‍ഡിഎഫിനെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു വി ടി ബല്‍റാമിന്റെ മറുപടി