മുന്നോക്ക സംവരണത്തിൽ നിന്ന് പിന്നോട്ട് പോകാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമസ്ത നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചതെന്ന് മീഡിയ വൺ റിപ്പോർട്ട് ചെയ്തു.
Read more
പിന്നോക്ക വിഭാഗങ്ങൾക്ക് നഷ്ടമുണ്ടാകുമെന്നത് കുപ്രചാരണമെന്നും മുഖ്യമന്ത്രി സമസ്ത നേതാക്കളോട് പറഞ്ഞു. ആലികുട്ടി മുസ്ലിയാരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചർച്ച നടത്തിയത്. മന്ത്രി കെ.ടി ജലീലും ചര്‍ച്ചയില്‍ പങ്കെടുത്തു.