ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി എന്നുവിളിക്കുന്ന എൻ.കെ സുനിൽ കുമാറിനെ ഇന്ന് പോലീസ് ചോദ്യം ചെയ്യും. കോഴിക്കോട് ദേശീയപാതയിൽ നടന്ന സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട് വിയ്യൂർ ജയിലിലാണ് ചോദ്യം ചെയ്യൽ നടക്കുക.
ജയിലിരുന്ന് മൊബൈൽ ഫോൺ ഉപയോഗിച്ച് കവർച്ച ആസൂത്രണം ചെയ്തതായാണ് വിവരം. ചെറുവണ്ണൂർ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സുനിലിനെ ചോദ്യം ചെയ്യുന്നത്.
Read more
ജയിലിൽ കഴിയുന്ന സമയത്ത് 300ലേറെ തവണയാണ് സുനിൽ സ്വർണക്കവർച്ചക്കേസ് പ്രതികളുമായി സംസാരിച്ചത്. ഇത് സുനിലിന്റെ ഫോൺ സംഭാഷണ രേഖകളിൽ നിന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു.