പൊലീസ് നിയമ ഭേദഗതി അസാധുവായി; പിൻവലിക്കൽ ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു

എൽ.ഡി.എഫ് സർക്കാർ ഓർഡിനൻസിലൂടെ കൊണ്ടുവന്ന പൊലീസ് നിയമ ഭേദഗതി മറ്റൊരു ഓർഡിനൻസിലൂടെ പിൻവലിച്ചു. 118 എ വകുപ്പ് പിൻവലിക്കാൻ ആവശ്യപ്പെട്ടുള്ള ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗമാണ് നിയമ ഭേദഗതി പിൻവലിക്കാനുള്ള ഓർഡിനൻസ് ഗവർണറുടെ അനുമതിക്കായി അയച്ചത്.

സൈബർ ഇടത്തിൽ സ്ത്രീകൾ ഉൾപ്പെടയുള്ളവർക്ക്‌ നേരെയുള്ള അതിക്രമവും വ്യാജവാർത്തകളും വിദ്വേഷ പ്രചാരണങ്ങളും തടയാനാണ് നിയമ ഭേദഗതി കൊണ്ടു വന്നതെനന്നായിരുന്നു സർക്കാർ പറഞ്ഞിരുന്നത്.

Read more

എന്നാൽ ഫലത്തിൽ നിയമ ഭേദഗതി അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതായിരുന്നു. മാധ്യമ മാരണ നിയമമാണെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. 118 എ വകുപ്പിനെതിരെ വിവിധ വിഭാഗങ്ങളിൽ നിന്ന് വിമർശനം ഉയർന്ന സാഹചര്യത്തിലാണ് നിയമ ഭേദഗതി പിൻവലിക്കാൻ സർക്കാർ നിർബന്ധിതരായത്.