ഗവര്‍ണര്‍ക്കെതിരെയുള്ള എസ്എഫ്ഐ അതിക്രമത്തില്‍ പൊലീസ് നിഷ്ക്രിയമാവാന്‍ കാരണം മുഖ്യമന്ത്രിയുടെ ഇടപെടലാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. ഗവര്‍ണറുടെ സുരക്ഷയില്‍ വലിയ പാളിച്ചയാണുണ്ടായത്. പ്രതിഷേധം നടക്കുമ്പോള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കേരള സര്‍വ്വകലാശാലാ പരിസരത്തുണ്ടായിരുന്നില്ല. പൊലീസ് സംഘര്‍ഷത്തില്‍ ഇടപെടാതെ മാറി നില്‍ക്കുകയായിരുന്നു.
Read more
എല്ലാം തണുത്ത ശേഷമാണ് പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. മുഖ്യമന്ത്രിയുടെ ഭരണഘടനാവിരുദ്ധ സമീപനത്തെ പിന്തുണയ്ക്കാത്തതിന്റെ പകയാണ് ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ അതിക്രമം. ഗവര്‍ണറെ തെരുവ് ഗുണ്ടകള്‍ക്ക് മുമ്പില്‍ നിര്‍ത്തുന്ന സമീപനമാണ് ആഭ്യന്തരവകുപ്പിന്റേത്. ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ ഭരണഘടനാ തലവനാണെന്ന കാര്യം പിണറായി വിജയന് മറന്നു പോകരുതെന്ന് കെ.സുരേന്ദ്രന് പറഞ്ഞു.