കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1.17 കോടിവില വരുന്ന സ്വർണവുമായി യുവതി പൊലീസ് പിടിയിൽ. കുന്നമംഗലം സ്വദേസി ഷബ്നയാണ് എയർപോർട്ടിന് പുറത്ത് വച്ച് പൊലീസ് പിടിയിലായത്. സ്പൈസ് ജെറ്റ് വിമാനത്തിലാണ് ഷബ്ന ജിദ്ദയിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത്.
മിശ്രിത രൂപത്തിൽ വസ്ത്രത്തിനുള്ളിൽ സ്വർണം സൂക്ഷിച്ചിരിക്കുകയായിരുന്നു ഷബ്ന. 1884 ഗ്രാം സ്വർണമാണ് ഇവരുടെ പക്കൽ ഉണ്ടായിരുന്നത്. കസ്റ്റംസിന്റെ കണ്ണ് വെട്ടിച്ച് വിമാനത്താവളത്തിൽ നിന്ന് ഇവർ പുറത്ത് കടന്നുവെങ്കിലും പൊലീസ് പരിശോധനയിൽ പിടിയിലാവുകയായിരുന്നു.
Read more
സ്വർണക്കടത്തിനേക്കുറിച്ച് പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷബ്നയെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ ആദ്യം തന്റെ കയ്യിൽ സ്വർണം ഉണ്ടെന്ന് ഇവർ സമ്മതിച്ചിരുന്നില്ല. പിന്നീട് പൊലീസ് ഇവരുടെ വാഹനം പരിശോധിച്ചപ്പോഴാണ് സ്വർണ മിശ്രിതം ലഭിച്ചത്.