കൊല്ലത്ത് തീറ്റയ്ക്കൊപ്പം അമിതമായി പൊറോട്ട നല്‍കിയതിനെ തുടര്‍ന്ന് അഞ്ച് പശുക്കള്‍ ചത്തു. ഒന്‍പത് പശുക്കള്‍ ഗുരുതരാവസ്ഥയില്‍. കൊല്ലം വെളിനല്ലൂര്‍ വട്ടപ്പാറ അന്‍സിറ മന്‍സിലില്‍ ഹസ്ബുള്ളയുടെ ഫാമിലെ പളുക്കളാണ് ചത്തത്. ശനിയാഴ്ച രാവിലെ ആയിരുന്നു പശുക്കള്‍ക്ക് പൊറോട്ട നല്‍കിയത്.
തുടര്‍ന്ന് കുഴഞ്ഞുവീണ പശുക്കള്‍ ഒന്നൊന്നായി ചാവുകയായിരുന്നു. കാലിത്തീറ്റയ്ക്ക് വില കൂടുതലായതിനാല്‍ തീറ്റയില്‍ ചക്കയും പൊറോട്ടയും അമിതമായി ഉള്‍പ്പെടുത്തിയിരുന്നു. പൊറോട്ടയും ചക്കയും അമിതമായി ഉള്‍പ്പെടുത്തിയത് മൂലം വയര്‍ കമ്പനം ഉണ്ടായി പശുക്കള്‍ ചാവുകയായിരുന്നെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
Read more
ഹസ്ബുള്ളയുടെ ഫാം സന്ദര്‍ശിച്ച ക്ഷീര വികസന വകുപ്പ് മന്ത്രി കെ ചിഞ്ചുറാണി നഷ്ടപരിഹാരം നല്‍കുമെന്ന് അറിയിച്ചു. പശുക്കളുടെ തീറ്റയെ കുറിച്ച് ബോധവത്കരണം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.