കോണ്‍ഗ്രസില്‍ അധികാരം നിര്‍ബന്ധം, പുറത്ത്‌പോയി ചെരുപ്പ് നക്കാനും തയ്യാര്‍, നിങ്ങള്‍ പൊളിയാണ് ഗോപിയെട്ടാ....

ഡിസിസി അധ്യക്ഷസ്ഥാനം ലഭിക്കാത്തതില്‍ പാര്‍ട്ടി വിട്ട പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ് എ വി ഗോപിനാഥിനെതിരെ ഫിറോസ് കുന്നുംപറമ്പിലിന്റെ വിമര്‍ശനം വൈറലാകുന്നു. ചങ്കുറപ്പുള്ള നേതാവാണ് പിണറായി വിജയനെന്നും അദ്ദേഹത്തിന്റെ ചെരുപ്പ് നക്കേണ്ടി വന്നാല്‍ അഭിമാനമെന്നായിരുന്നു എ വി ഗോപിനാഥിന്റെ പരാമര്‍ശം. ഇതിനെതിരെയാണ് തവനൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന ഫിറോസ് കുന്നുംപറമ്പിലിന്റെ രൂക്ഷ വിമര്‍ശനം.

കോണ്‍ഗ്രസില്‍ ആണെങ്കില്‍ അധികാരം നിര്‍ബന്ധം. റ്റു പാര്‍ട്ടിയിലെക്കാണേല്‍ ചെരുപ്പ് നക്കാനും തയ്യാര്‍……
നിങ്ങള്‍ പൊളിയാണ് ഗോപിയെട്ടാ….
50 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ നിങ്ങള്‍ എംഎല്‍എ ആയി. ഡിസിസി പ്രസിഡ്രന്റ് ആയി. ത്രയോ തവണ പഞ്ചായത്തു പ്രസിഡന്റ് ആയി. കിട്ടാനുള്ള സൗഭാഗ്യങ്ങളൊക്കെ നിങ്ങള്‍ക്ക് ഈ പാര്‍ട്ടിയിലുടെ കിട്ടി. വരും തലമുറക്ക് വഴിമാറുകയും മറ്റുള്ളവര്‍ക്കായി ഒഴിഞ്ഞു മാറുകയുമാണ് വേണ്ടത്, ഇനി ചെരുപ്പ് നക്കാനാണ് യോഗമെങ്കില്‍ അതും നടക്കട്ടെ…..,

എന്നായിരുന്നു ഫിറോസിന്റെ മറുപടി.

ഫേസ്ബുക്കില്‍ എ വി ഗോപിനാഥിന്റെ പ്രതികരണ വാര്‍ത്തയുടെ താഴെ കമന്റായാണ് ഫിറോസിന്റെ പ്രതികരണം. കോണ്‍ഗ്രസ് നേതൃത്വവുമായി തെറ്റിയ ഗോപിനാഥ് പാര്‍ട്ടി വിടല്‍ പ്രഖ്യാപന വാര്‍ത്താ സമ്മേളനത്തിലായിരുന്നു പിണറായി വിജയന്റെ ചെരുപ്പ് നക്കാന്‍ തയ്യാറെന്ന പ്രതികരണം നടത്തിയത്.