യു.എ.പി.എ ചുമത്തിയത് തെറ്റ്; സര്‍ക്കാരിന് എതിരെ പ്രകാശ് കാരാട്ട്

കോഴിക്കോട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് തെറ്റെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. സര്‍ക്കാര്‍ തെറ്റ് തിരുത്തണം. പൊലീസ് നിയമം തെറ്റായി ഉപയോഗിച്ചെന്നും കാരാട്ട് കൊച്ചിയില്‍ പറഞ്ഞു.

സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയത് സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുന്നതിന്റെ ഭാഗമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രതികരിച്ചിരുന്നു. യു.എ.പി.എ എന്നത് പാര്‍ലമെന്റിലെ ഭേദഗതിക്ക് ശേഷം പൂര്‍ണമായും കേന്ദ്രനയത്തിന്റെ ഭാഗമായി മാറി . സംസ്ഥാനത്തിന് നിലവില്‍ യു.എ.പി.എ വിഷയത്തില്‍ ഇടപെടാനാകില്ലെന്നുമായിരുന്നു യെച്ചൂരിയുടെ പ്രതികരണം.