മക്കൾ നീതിമയ്യം നേതാവും നടനുമായ കമൽഹാസനെതിരെ പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കമൽഹാസന് രാഷ്ട്രീയം അറിയില്ലെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു.
തമിഴ്‌നാട്ടിൽ കമ്മ്യൂണിസ്റ്റ് പാർട്ടി 25 കോടി രൂപ വാങ്ങിയാണ് ഡിഎംകെയുമായി സഖ്യമുണ്ടാക്കിയതെന്ന് കമൽഹാസൻ പറഞ്ഞിരുന്നു. കമൽഹാസന്റെ ഈ ആരോപണത്തിന് മറുപടിയില്ലെന്ന് പ്രകാശ് കാരാട്ട് പ്രതികരിച്ചു. തമിഴ്‌നാട്ടിൽ ഭരണമാറ്റമുണ്ടാകും. ഡിഎംകെ സർക്കാർ അധികാരത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രകാശ് കാരാട്ട് കൂട്ടിച്ചേർത്തു.
Read more
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ 25 കോടി രൂപ വാങ്ങിയാണ് 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഡിഎംകെയുമായി സഖ്യമുണ്ടാക്കിയതെന്ന ചലച്ചിത്രനടനും മക്കള്‍ നീതിമയ്യം നേതാവുമായ കമല്‍ഹാസന്റെ ആരോപണം മറുപടി അര്‍ഹിക്കുന്നില്ലെന്നായിരുന്നു തമിഴ്നാട്ടില്‍ നിന്നുള്ള സിപിഎം പോളിറ്റ് ബ്യൂറൊ അംഗം ജി രാമകൃഷ്ണന്‍റെ പ്രതികരണം.”” ഇടതുപക്ഷ രാഷ്ട്രീയം എന്താണെന്ന് കമല്‍ഹാസന് അറിയില്ല. ഇടതുപക്ഷരാഷ്ട്രീയത്തിന്റെ പ്രസക്തിയും അര്‍ത്ഥവും അദ്ദേഹത്തിനറിയില്ല””. ഇതാണ് ഇക്കാര്യത്തില്‍ സിപിഎമ്മിന് പറയാനുള്ളതെന്ന് ജി.രാമകൃഷ്ണന്‍ വ്യക്തമാക്കി.