അമിത്ഷായുടെ പ്രസംഗത്തിന്റെ ഭാഗങ്ങള്‍ നീക്കണം; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നോട്ടീസ് അയച്ച് എക്‌സ്

കേന്ദ്ര ആഭ്യന്തര അമിത്ഷായുടെ പ്രസംഗം പങ്കുവച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നോട്ടീസ് അയച്ച് എക്‌സ്. കോണ്‍ഗ്രസ് നേതാക്കളെ കൂടാതെ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കും എക്‌സ് നോട്ടീസ് നല്‍കിയിട്ടുണ്ട്. അമിത്ഷാ രാജ്യസഭയില്‍ നടത്തിയ വിവാദ പ്രസംഗത്തിന്റെ ഭാഗങ്ങള്‍ പോസ്റ്റ് ചെയ്തവര്‍ക്കാണ് നിലവില്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

ആഭ്യന്തരമന്ത്രാലയത്തിന്റെ സൈബര്‍ ക്രൈം കോഓര്‍ഡിനേഷന്‍ സെന്ററാണ് പ്രസംഗത്തിന്റെ ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് എക്‌സിന് നോട്ടീസ് നല്‍കിയത്. ഇതിന് പിന്നാലെയാണ് എക്‌സ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നോട്ടീസ് നല്‍കിയത്. രാജ്യത്തെ നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എക്‌സ് അയച്ച നോട്ടീസിലുണ്ട്.

അതേസമയം ഇക്കാര്യത്തില്‍ എക്‌സോ സൈബര്‍ ക്രൈം കോഓര്‍ഡിനേഷന്‍ സെന്ററോ സ്ഥിരീകരണമൊന്നും നല്‍കിയിട്ടില്ല. അതേസമയം ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ കടുത്ത വിശ്വാസം പുലര്‍ത്തുന്നതായും നോട്ടീസില്‍ എക്‌സ് പരാമര്‍ശിക്കുന്നു.