പുന്നോല്‍ ഹരിദാസന്‍ വധം; പ്രതിയെ അന്വേഷിച്ച് മടങ്ങുന്ന പൊലീസ് ജീപ്പിന് നേരെ ബോംബേറ്

പൊലീസ് ജീപ്പിനു നേരെ കണ്ണൂരില്‍ ബോംബേറ്. പുന്നോല്‍ ഹരിദാസന്‍ വധക്കേസിലെ പ്രതിയെ അന്വേഷിച്ച് മടങ്ങുന്ന പൊലീസ് ജീപ്പിന് നേരെ ബോംബേറുണ്ടായത്. പള്ളൂര്‍ ചാലക്കരയില്‍ ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. പ്രതി ദീപകിനെ അന്വേഷിച്ചെത്തിയ പൊലീസ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്.

ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. പളളൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ചാലക്കര മൈദക്കമ്പനിക്ക് സമീപമെത്തിയപ്പോളാണ് ജീപ്പിന് പിറകില്‍ ബോംബെറിഞ്ഞത്. ന്യൂമാഹി എസ്ഐ ടി എം വിപിനും സംഘവുമാണ് ജീപ്പിലുണ്ടായത്.

സിപിഐഎം പ്രവര്‍ത്തകന്‍ ഹരിദാസന്‍ വധക്കേസിലെ മൂന്നാംപ്രതിയാണ് ദീപക്. തൃശൂര്‍ ജില്ലിയല്‍ നിന്നും ഒരു കോടിയോളം രൂപ മോഷ്ടിച്ച കേസിലെ പിടിക്കിട്ടാപുള്ളികൂടിയാണ് ദീപക്. കേസിലെ നാലാം പ്രതി ഈയ്യത്തുങ്കാട് പുത്തന്‍പുരയില്‍ നിഖില്‍ എന്‍ നമ്പ്യാറും ഒളിവിലാണ്.

ഫെബ്രുവരി 21ന് പുലര്‍ച്ചെ ഒന്നരയോടെയാണ് ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകര്‍ ഹരിദാസനെ കൊലപ്പെടുത്തിയത്.