'ചെയര്‍മാന്‍ ആരായാലും കുഴപ്പമില്ല, എന്നെ ഇതിലേക്ക് വലിച്ചിഴക്കരുത്, എം.വി ഗോവിന്ദന് ജോസ് കെ. മാണിയുടെ കത്ത്

പാലാ നഗരസഭാ ചെയര്‍മാന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ തന്റെ പേര് അനാവശ്യമായി വലിച്ചിഴക്കപ്പെടുകയാണെന്ന് കാണിച്ച് ജോസ് കെ മാണി എം വി ഗോവിന്ദന് കത്ത്് നല്‍കി. ചെയര്‍മാന്‍ ആരായാലും തനിക്ക് കുഴപ്പിമില്ല, വിവാദങ്ങള്‍ ഉണ്ടാകാതെ പാലായിലെ വിഷയം പരിഹരിക്കുകയാണ് വേണ്ടെതെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.

കത്തിന്റെ അടിസ്ഥാനത്തില്‍ സി പ ി ഐ എം കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് ഇന്ന് വൈകീട്ടു ചേരും. സി ഐ ടി യു സമ്മേളനവുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിലെ നേതാക്കള്‍ പലരും ഇപ്പോള്‍ ബാംഗ്‌ളൂരിലാണ്. ബാംഗ്‌ളൂരില്‍ കമ്മിറ്റി യോഗം ചേര്‍ന്ന് പാലാ ഏരിയകമ്മിറ്റിയെ തിരുമാനം അറിയിക്കുമെന്നാണ് അറിവ്. നാളെ രാവിലെ എട്ടുമണിക്ക് പാലായില്‍ ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ അന്തിമ തിരുമാനം എടുക്കും.

ബിനു പുളിക്കക്കണ്ടത്തെ ചെയര്‍മാന്‍ ആക്കുന്നതിനെതിരെ ജോസ് കെ മാണി രംഗത്തുവന്നത് സി പി എമ്മിലും സി പി ഐ യിലും അതൃപ്തി പുകയുകയാണ്. ജോസ് കെ മാണിയുടെ നിലപാട് ശരിക്കും സി പി എമ്മിനെ ആശയക്കുഴപ്പത്തിലായിക്കിയിരുന്നു. ബിനു പുളിക്കക്കണ്ടത്തെ ചെയര്‍മാന്‍ ആക്കുന്നതില്‍ എതിര്‍പ്പില്ലന്ന് പരസ്യമായി പറയുമ്പോഴും രഹസ്യമായി തന്റെ അണികളെക്കൊണ്ട് ഈ തിരുമാനത്തിനെതിരെ വലിയ എതിര്‍പ്പുയര്‍ത്തുകയാണ് ജോസ് കെ മാണി ഇതാണ് സി പി എമ്മിനെ ചൊടിപ്പിച്ചത്.