രാജ്യസഭാ സീറ്റ് സി.പി.ഐയ്ക്കും സി.പി.എമ്മിനും

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയില്‍ സീറ്റ് വിഭജനത്തില്‍ ധാരണയായി. സിപിഐയ്ക്കും സിപിഎമ്മിനും സീറ്റ് നല്‍കാന്‍ എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനിച്ചു.

ദേശീയ സാഹചര്യം പരിഗണിച്ച് സിപിഐയ്ക്ക് സീറ്റു നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍ദ്ദേശിച്ചത്. എല്‍ജെഡിയും ജെഡിഎസും എന്‍സിപിയും സീറ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും അവരുടെ ആവശ്യം നിരസിച്ചു.

Read more

സിപിഎം സ്ഥാനാര്‍ത്ഥികളെ വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയറാഘവന്‍ അറിയിച്ചു.