യൂണിഫോമിലെ ഹിജാബ് വിഷയത്തില്‍ തീരുമാനമറിയിച്ച് സംസ്ഥാന സര്‍ക്കാര്‍. സ്റ്റുഡന്റ് പൊലീസ് യൂണിഫോമിനൊപ്പം സ്‌ക്വാര്‍ഫും ഹിജാബും അനുവദിക്കുന്നത് സേനയുടെ മതേതരത്വ നിലപാടിന് തിരിച്ചടിയാകുമെന്നും അതിനാല്‍ അനുവദിക്കാനാവില്ലെന്നും ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. ഹിജാബ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കുറ്റ്യാടിയിലുള്ള വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയിലാണ് സര്‍ക്കാര്‍ വിശദീകരണം.
കുറ്റ്യാടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി റിസ നഹാനാണ് വിഷയത്തില്‍ കോടതിയെ സമീപിച്ചത്. മതപരമായ വിശ്വാസം കണക്കിലെടുത്ത് എസ്.പി.സി.എ യൂണിഫോമിനൊപ്പം തട്ടം ഇടാനും കൈകള്‍ പൂര്‍ണമായി മറയ്ക്കുന്നതരത്തില്‍ വസ്ത്രം ധരിക്കാനും അനുവദിക്കണമെന്നായിരുന്നു അപേക്ഷയില്‍.
Read more
സംസ്ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേര്‍ന്ന് 2010 ല്‍ കേരളത്തില്‍ (12ആം പിറന്നാള്‍ രൂപംകൊടുത്ത പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി.