വന്ദേഭാരത് ഉദ്ഘാടനവും പ്രധാനമന്ത്രിയുടെ സന്ദര്‍ശനവും കണക്കിലെടുത്ത് സംസ്ഥാനത്ത് ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തി. മൂന്നു ദിവസത്തേക്കാണ് സർവീസുകളുടെ ക്രമീകരണത്തിൽ മാറ്റം വരുത്തിയത്. ഏപ്രിൽ 23, 24, 25 തിയതികളിലാണ് മാറ്റം. തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് യാത്ര തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്യുന്ന ട്രെയിനുകളാണ് ക്രമീകരിച്ചത്.
ഞായര്‍, തിങ്കള്‍ (23,24) ദിവസങ്ങളില്‍ മലബാര്‍ എക്സ്പ്രസും ചെന്നെ മെയിലും കൊച്ചുവേളിയില്‍ നിന്നാവും യാത്ര തുടങ്ങുക. ചെന്നെ മെയില്‍ 3.05 നും മലബാര്‍ എക്സ്പ്രസ് 6.45 നും പുറപ്പെടും. മടക്കയാത്രയും ഇവിടെവരെ തന്നെ, തിരുവനന്തപുരം സെന്‍ട്രല്‍ വരെ എത്തില്ല. 23 ന് എത്തുന്ന ശബരി എക്സ്പ്രസും 24 ന് മധുരയില്‍ നിന്നെത്തുന്ന അമൃത എക്സ്പ്രസും കൊച്ചുവേളിയില്‍ യാത്ര അവസാനിപ്പിക്കും.
കൊല്ലം-തിരുവനന്തപുരം എക്സ്പ്രസ് 24,25 തിയതികളില്‍ കഴക്കൂട്ടത്ത് നിന്നാവും യാത്ര ആരംഭിക്കുക. മടക്കയാത്രയും ഇവിടെവരെ മാത്രം. നാഗര്‍കോവില്‍ കൊച്ചുവേളി എക്സ്പ്രസ് 24,25 തിയതികളില്‍ നേമം വരെയെ ഉണ്ടാകു. മടക്കയാത്ര നെയ്യാറ്റിന്‍കരയില്‍ നിന്നാവും. അനന്തപുരി എക്സ്പ്രസിനും കന്യാകുമാരി പുനെ എക്സ്പ്രസിനും നാഗര്‍കോവിലിനും തിരുവനന്തപുരം സെന്‍ട്രലിനും ഇടയില്‍ നിയന്ത്രണം ഉണ്ടാകും.
ക്രമീകരണത്തിൽ വരുത്തിയ മാറ്റങ്ങൾ
ഏപ്രിൽ 23, 24 – മംഗ്ലൂരു- തിരുവനന്തപുരം മലബാർ എക്സ്പ്രസ് കൊച്ചുവേളി വരെ
23, 24 – ചെന്നൈ- തിരുവനന്തപുരം ട്രെയിൻ കൊച്ചുവേളി വരെ
24 – മധുര- തിരു. അമൃത എക്സ്പ്രസ് കൊച്ചുവേളി വരെ
23 – ശബരി എക്സ്പ്രസ് കൊച്ചുവേളി വരെ
23, 24 – കൊല്ലം- തിരു. എക്സ്പ്രസ് കഴക്കൂട്ടം വരെ
Read more
24, 25 – നാഗർകോവിൽ- കൊച്ചുവേളി ട്രെയിൻ നേമം വരെ