വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വില കുറച്ചു

പാചക വാതക വിലയില്‍ കുറവ്. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വില 94 രൂപ 50 പൈസ കുറഞ്ഞു. വീട്ടാവശ്യങ്ങള്‍ക്കുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. വാണിജ്യ സിലിണ്ടറിന്റെ കൊച്ചിയിലെ പുതുക്കിയ വില 1896 രൂപ 50 പൈസ ആയി.

അതേസമയം, മൂന്ന് മാസത്തിലേറെയായി രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്. ഒരു പക്ഷെ അടുത്ത ദിവസങ്ങളില്‍ രാജ്യത്ത് ഇന്ധന വിലയില്‍ മാറ്റമുണ്ടാകാം.

Read more

മെയ് 22 നാണ് കേന്ദ്ര സര്‍ക്കാര്‍ അവസാനമായി ഇന്ധന വിലയില്‍ മാറ്റം വരുത്തിയത്.