വരൂ, പുര കത്തുന്നതിനിടെ നമുക്ക് വാഴ വെട്ടാം, കൊറോണ കാലത്ത് മരംമുറിക്കാം: ഹരീഷ് വാസുദേവൻ

സർക്കാർ പട്ടയഭൂമിയിലെ മുഴുവൻ മരങ്ങളും കൈവശക്കാർക്ക് മുറിച്ചു നീക്കാൻ അനുമതി കൊടുത്തുകൊണ്ടുള്ള റവന്യു വകുപ്പിന്റെ ഉത്തരവിനെ വിമർശിച്ച് അഭിഭാഷകനും പരിസ്ഥിതി പ്രവർത്തകനുമായ ഹരീഷ് വാസുദേവൻ.

ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് കുറിപ്പ്:

സർക്കാർ പട്ടയഭൂമിയിലെ മുഴുവൻ മരങ്ങളും കൈവശക്കാർക്ക് മുറിച്ചു നീക്കാൻ അനുമതി കൊടുത്തുകൊണ്ട് റവന്യു വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്. 70 വർഷമായി സർക്കാരിൽ നിക്ഷിപ്തമാക്കിയ ലക്ഷക്കണക്കിന് രൂപ വിലയുള്ള വൻമരങ്ങളാണ് പട്ടാദാറിന് മുറിച്ചു നീക്കാൻ ഉത്തരവ് ഇറങ്ങിയത്. കർഷകർ നട്ടുവളർത്തിയ മരങ്ങൾ മുറിക്കാൻ നേരത്തേയുള്ള ഉത്തരവിന് സ്പഷ്ടീകരണമായാണ് റവന്യു-വനം വകുപ്പുകളുടെ പുതിയ തീരുമാനം വന്നിട്ടുള്ളത്. പതിനായിരക്കണക്കിന് മരങ്ങൾക്കാണ് ഇതോടെ മഴു വീഴുക.

വരൂ, പുര കത്തുന്നതിനിടെ നമുക്ക് വാഴ വെട്ടാം, കൊറോണ കാലത്ത് മരംമുറിക്കാം.. എന്നിട്ട് മഴക്കാലത്ത് മണ്ണൊലിപ്പിനേപ്പറ്റിയും മണ്ണിടിച്ചിലിനെപ്പറ്റിയും സംസാരിക്കാം…
സുസ്ഥിര കേരളം കെട്ടിപ്പടുക്കാം..

Read more

https://www.facebook.com/harish.vasudevan.18/posts/10158193711777640