കേരളത്തിലെ ബിജെപിയുടെ വിജയം ഗൗരവത്തോടെ കാണണമെന്ന് കെ രാധാകൃഷ്ണൻ എംപി. ഇടതുപക്ഷ മനസ്സുകളിലും വലതുപക്ഷ ചിന്താഗതി വരുന്നുവെന്നും മുൻപ് വലതുപക്ഷമായിരുന്നവരിലും ഇടതുപക്ഷ മനസ്സുണ്ടായിരുന്നുവെന്നും കെ രാധാകൃഷ്ണൻ വിമർശിച്ചു.
അടിസ്ഥാന സൗകര്യങ്ങൾ പരിഹരിച്ച് കഴിഞ്ഞാൽ പിന്നെ മനുഷ്യൻറെ ചിന്ത വേറെയാണെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു. ത്രിപുരയിലും ബംഗാളിലും അത് കണ്ടുവെന്നും പുതിയ തലമുറയ്ക്ക് അനുഭവങ്ങൾ കുറവാണെന്നും കെ രാധാകൃഷ്ണൻ കുറ്റപ്പെടുത്തി. പുതിയ സാഹചര്യത്തിൽ ഇടതുപക്ഷം എങ്ങനെ ഇടപെടണമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. പഴയ രീതികൾ മതിയോ എന്ന് ചർച്ച ചെയ്യണമെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു.