സംഘപരിവാറിന്റെ വര്‍ഗീയ പ്രത്യയശാസ്ത്രത്തെ എക്കാലവും ഭയരഹിതയായി വിമര്‍ശിക്കുന്ന വ്യക്തിയാണ് റൊമില ഥാപ്പറെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംഘപരിവാര്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ച പല സങ്കുചിത ചിന്താഗതികളെയും ചരിത്രവസ്തുതകളുടെ പിന്‍ബലത്തില്‍ തകര്‍ത്തുകളയാന്‍ അവര്‍ക്ക് കഴിഞ്ഞുവെന്നും പിജി സംസ്കൃതി കേന്ദ്രത്തിന്റെ നാലാമത് പിജി ദേശീയ അവാര്‍ഡ് റൊമില ഥാപ്പറിന് സമ്മാനിച്ച് മുഖ്യമന്ത്രി പറഞ്ഞു.
ഹിന്ദി-ഹിന്ദു-ഹിന്ദുത്വ എന്ന ലക്ഷ്യം നേടാന്‍ വിദ്യാഭ്യാസ-സാംസ്കാരി മേഖലകളെയാകെ കാവിവത്ക്കരിക്കാനാണ് സംഘപരിവാര്‍ ശ്രമം. ഇതിനായി അവര്‍ ചരിത്രത്തെയും വക്രീകരിക്കുന്നു. ചരിത്രരചന എന്നത് സ്വതന്ത്രമായി ചെയ്യേണ്ടതാണ്. എന്നാല്‍ സംഘപരിവാര്‍ ആശയങ്ങള്‍ക്ക് അനുസൃതമായി ചരിത്രത്തെ മാറ്റിയെഴുതാനാണ് ശ്രമം.
അക്കാദമിക്ക് സ്ഥാപനങ്ങളില്‍ സങ്കുചിത ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ്. സംഘപരിവാര്‍ അധികാരത്തില്‍ വന്നപ്പോഴൊക്കെ എന്‍സിഇആര്‍ടി, ഐസിഎച്ച്ആര്‍ പോലുള്ള സ്ഥാപനങ്ങളില്‍ സ്വന്തക്കാരെ തിരുകികയറ്റിയുള്ള അഴിച്ചുപണി നടത്താറുണ്ട്. ആര്‍എസ്എസ് പറയുന്നത് പോലെ പ്രവര്‍ത്തിക്കും എന്നത് മാത്രമാണ് ഇത്തരക്കാരുടെ ഏക യോഗ്യത.
Read more
താല്‍പ്പര്യമില്ലാത്ത രചകളെയും സൃഷ്ടികളെയും ചരിത്രഭാഗങ്ങളെയുമെല്ലാം എന്‍സിഇആര്‍ടി സിലബസില്‍നിന്ന് നീക്കി. ഐസിഎച്ചആര്‍, നാഷണല്‍ ബുക്ക് ട്രസ്റ്റ്, ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ തുടങ്ങി മറ്റ് സ്ഥാപനങ്ങളെയും കാവി പൂശി. ജെഎന്‍യു, ഹൈദരാബാദ് കേന്ദ്രസര്‍വകലാശാല എന്നിവിടങ്ങളിലും ഇടപെടലുകളുണ്ടായി. ചോദ്യം ചോദിക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തി. വര്‍ഗീയത പരത്തി സാമ്പത്തികപ്രതിസന്ധി അടക്കമുള്ള ജനകീയ വിഷയങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനും ശ്രമം നടക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.