ജഡ്ജിമാര്‍ക്ക് നല്‍കാനെന്ന പേരില്‍ കക്ഷികളില്‍നിന്ന് കൈക്കൂലി വാങ്ങിയ കേസില്‍ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഡ്വ. സൈബി ജോസ് കിടങ്ങൂര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. കേട്ടുകേള്‍വിയുടെ മാത്രം അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചേയ്തിരിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.
ഹര്‍ജി തിങ്കളാഴ്ച്ച ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ച് പരിഗണിക്കും. ജഡ്ജിമാര്‍ക്ക് നല്‍കാനായി അഭിഭാഷകന്‍ കക്ഷികളില്‍ നിന്ന് വന്‍ തുക വാങ്ങിയെന്ന കേസില്‍ പൊലീസിന്റെ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.
പണം കൊടുത്തതായി കക്ഷികളാരും പറഞ്ഞിട്ടില്ലെന്നും അഴിമതി നിരോധന നിയമം വകുപ്പ് 7(എ), ഇന്ത്യന്‍ ശിക്ഷാ നിയമം വകുപ്പ് 420 എന്നിവ പ്രകാരമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. കേസില്‍ പരാതിക്കാരോ തെളിവുകളോ ഒന്നുമില്ലെന്നും ഹര്‍ജിയില്‍ വിശദീകരിക്കുന്നു.പൊലീസ് കമ്മീഷണര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിലും കക്ഷികളാരും പണം കൊടുത്തതായി മൊഴി നല്‍കിയിട്ടില്ല. അതിനാല്‍ എഫ്ഐആര്‍ നിലനില്‍ക്കില്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
Read more
ജഡ്ജിമാര്‍ക്ക് നല്‍കാനായി അഭിഭാഷകന്‍ കക്ഷികളില്‍ നിന്ന് വന്‍ തുക വാങ്ങിയെന്ന കേസില്‍ പോലീസിന്റെ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. ബുധനാഴ്ച വൈകീട്ടാണ് പോലീസ് എഫ്.ഐ.ആര്‍. എടുത്തത്. ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.