പ്രവാസി വ്യവസായിയുടെ ആത്മഹത്യ; നഗരസഭ സെക്രട്ടറിക്ക് പുറമെ ചെയര്‍പെഴ്‌സണ്‍ ശ്യാമളയുടെ മൊഴിയും ഇന്നു രേഖപ്പെടുത്തും

പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സസ്പെന്‍ഷനിലുള്ള നഗരസഭ സെക്രട്ടറിയുടെ മൊഴി അന്വേഷണസംഘം ഇന്നു രേഖപ്പെടുത്തും. ഇതിനിടെ സംഭവത്തില്‍ നഗരസഭ ചെയര്‍പെഴ്‌സണ്‍ പി.കെ ശ്യാമളയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് പ്രക്ഷോഭം ശക്തമാക്കുകയാണ്.

ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതിന ുശേഷമാകും ചെയര്‍പെഴ്‌സണ്‍ പി.കെ ശ്യാമളയുടെ മൊഴി രേഖപ്പെടുത്തുക. പാര്‍ത്ഥ കണ്‍വെന്‍ഷന്‍ സെന്ററിന്റെ നിര്‍മ്മാണത്തില്‍ അപാകമുണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ വിദഗ്ധ സംഘത്തെ കൊണ്ട് പരിശോധിപ്പിക്കാനും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്.

Read more

ഇന്നലെ കണ്‍വെന്‍ഷന്‍ സെന്ററിലെത്തിയ അന്വേഷണ സംഘം ഫയലുകളടക്കം പരിശോധിച്ചിരുന്നു. കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകാനാണ് സാധ്യത.